ആദ്യത്തെ ഇ ടോയ്‍ലെറ്റ് കോഴിക്കോട്ട്
കോഴിക്കോട് സംസ്ഥാനത്തെ ആദ്യത്തെ ഇലക്ട്രോണിക് ടോയ്‌ലെറ്റ് കോഴിക്കോട് ഉദ്ഘാടനം ചെയ്തു. നഗരത്തിലെത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആവശ്യത്തിനു ടോയ്‌ലെറ്റുകള്‍ ഇല്ലെന്ന പരാതിക്കു പരിഹാരം കാണുകയാണ് ഈ പദ്ധതിയിലൂടെ നഗരസഭ ശ്രമിയ്ക്കുന്നത്.
നഗരത്തിലെ വിവിധയിടങ്ങളില്‍ നിര്‍മിക്കുന്ന ടോയ്‌ലെറ്റുകളുടെ ഭാഗമായി ഓയിറ്റി റോഡില്‍ സ്ഥാപിച്ച ഇലക്ട്രോണിക് ടോയ്‌ലെറ്റ് മേയര്‍ പ്രൊഫസര്‍ എകെ പ്രേമജം ഉദ്ഘാടനം ചെയ്തു.
പരീക്ഷണാടിസ്ഥാനത്തിലാണ് ഇതു സ്ഥാപിച്ചത്. ഈ ടോയ്‌ലറ്റിന്റെ പ്രവര്‍ത്തന വിജയത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള ടോയ്‌ലെറ്റുകള്‍ സ്ഥാപിക്കാനാണു തീരുമാനം.ഏകദേശം ആറു ഭാഗങ്ങളില്‍ ഇലക്ട്രോണിക് ടോയ്‌ലെറ്റ് സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കു വേണ്ടിയുള്ളതാണ് ഇപ്പോള്‍ നിര്‍മിച്ച ടോയ്‌ലെറ്റ്.
സംസ്ഥാനത്ത് ഇതാദ്യമായാണ് ഓട്ടോമാറ്റിക് ഇലക്ട്രോണിക് ടോയ്‌ലെറ്റ് സ്ഥാപിക്കുന്നത്. കോയിന്‍ ഓപ്പറേറ്റര്‍ വാതിലാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഒരു രൂപ കോയിന്‍ വാതിലനടുത്തുള്ള ബോക്‌സില്‍ നിക്ഷേപിച്ചാല്‍ വാതില്‍ തുറക്കും. പുറത്തുള്ള പച്ചലൈറ്റ് പ്രവേശിയ്ക്കാനുള്ള അനുമതിയാണ്. ഉള്ളില്‍ ഉപയോക്താവ് എത്തിയാല്‍ പുറമെയുള്ള ചുവപ്പ്‌ലൈറ്റ് കത്തും. ഉപയോഗത്തിനു മുന്‍പും ശേഷവും ടോയ്‌ലെറ്റ് സ്വയം വൃത്തിയാക്കും. ആവശ്യമെങ്കില്‍ സ്വിച്ച് ഉപയോഗിച്ചും വൃത്തിയാക്കാം.
ഉപയോക്താവ് അകത്തെത്തിയാല്‍ ഫാനും ലൈറ്റും താനേ പ്രവര്‍ത്തിക്കും. ഇത് ഉപയോഗിക്കേണ്ട നിര്‍ദേശങ്ങള്‍ പുറത്ത് വാതിലില്‍ എഴുതിവച്ചിട്ടുണ്ട്. നാലു ലക്ഷം രൂപ ചെലവിട്ട് ടെക്‌നോപാര്‍ക്കിലെ ഡിയ സെലേറ എന്ന കമ്പനിയാണ് ടോയ്‌ലെറ്റ് നിര്‍മിച്ചത്. ചലവഴിച്ചു.












Click it and Unblock the Notifications