ലോട്ടറിക്കേസ്: പ്രതിപക്ഷം നിയമസഭ വിട്ടു

പ്രതിപക്ഷത്ത്‌നിന്ന് വിഡി സതീശന്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
സിബിഐ അന്വേഷണം വേണമെന്ന് സര്‍ക്കാര്‍ മാറ്റിച്ചിന്തിച്ചത് സ്വാഗതാര്‍ഹമാണ്. ഇതോടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ശരിയാണന്ന് തെളിഞ്ഞിരിക്കുകയാണ്.
നാലു വര്‍ഷം കൊണ്ട് ലോട്ടറി മാഫിയ 80,000 കോടി രൂപ സംസ്ഥാനത്തു നിന്ന് കടത്തിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അപ്പോള്‍ നാലു വര്‍ഷം ലോട്ടറി വകുപ്പ് ഭരിച്ച മന്ത്രി തോമസ് ഐസക് രാജിവെക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിനാണ് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയതെന്നും അതില്‍ അസ്വാഭാവികത ഒന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദീകരണത്തെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു.












Click it and Unblock the Notifications