Get Updates
Get notified of breaking news, exclusive insights, and must-see stories!

15കാരിയെ കാമുകന്‍ കൊന്നു; അമ്മ ജീവനൊടുക്കി

കായംകുളം: കാമുകന്‍ മകളെ കൊലപ്പെടുത്തിയതില്‍ മനംനൊന്ത് അമ്മ ആത്മഹത്യ ചെയ്തു. കറ്റാനം നാമ്പുകുളങ്ങരക്ക് സമീപം കളരിക്കല്‍ വടക്കതില്‍ ആശാഭവനില്‍ ഗോപാലകൃഷ്ണന്റെ ഭാര്യ വിജയമ്മയാണ് തൂങ്ങിമരിച്ചത്.

ഗോപാലകൃഷ്ണന്‍വിജയമ്മ ദമ്പതികളുടെ മകള്‍ അശ്വതി (15) യെ കഴിഞ്ഞദിവസം വിജയമ്മയുടെ കാമുകന്‍ ശിവപ്രസാദ് കൊലപ്പെടുത്തിയിരുന്നു. വിജയമ്മ പറഞ്ഞുവിട്ടതനുസരിച്ചു ക്രിസ്മസ് നാളില്‍ ഭക്ഷണവുമായെത്തിയ അശ്വതിയെ കൃഷ്ണപുരം പുത്തന്‍കണ്ടത്തില്‍ വാടകയ്ക്കു താമസിക്കുന്ന ശിവപ്രസാദ് (45) കഴുത്ത് ഞെരിച്ചുകൊല്ലുകയായിരുന്നു. മീന്‍കച്ചവടക്കാരനായ ശിവപ്രസാദ് സംഭവത്തെ തുടര്‍ന്നു വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. ഇയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊലീസ് കാവലില്‍ ചികിത്സയിലാണ്.

പോസ്റ്റമോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മകളുടെ മൃതദേഹം കാണാന്‍ വിജയമ്മയെ നാട്ടുകാര്‍ അനുവദിച്ചിരുന്നില്ല. ഒടുവില്‍ ബന്ധുക്കളും പൊലീസും ചേര്‍ന്ന് ജനലിനുള്ളിലൂടെയാണ് അശ്വതിയുടെ മൃതദേഹം വിജയമ്മയെ കാണിച്ചത്. തുടര്‍ന്ന് ജനരോഷം ഭയന്ന് വിജയമ്മയെ കുടുംബവീട്ടിലേക്ക് പൊലീസ് ഇടപെട്ട് മാറ്റിയിരുന്നു. ഇവിടെ വെച്ചാണ് ഇവര്‍ ജീവനൊടുക്കിയത്.

അതേ സമയം കൊല്ലപ്പെട്ട അശ്വതി മുന്‍പു പലതവണ ലൈംഗിക പീഡനത്തിന് ഇരയായിട്ടുള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്് വന്നു. കൊലപാതകത്തിനു മുമ്പ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നോയെന്നു കെമിക്കല്‍ ലാബിലെ പരിശോധനാഫലം വന്നതിനുശേഷമേ അറിയാന്‍ കഴിയൂവെന്നു പൊലീസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+