കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോള്‍ വധം കുറ്റപത്രം ഉടന്‍ സമര്‍പ്പിയ്ക്കും

  • By Ajith Babu
Google Oneindia Malayalam News

Muthoot Paul
കൊച്ചി: പോള്‍ എം.ജോര്‍ജ് വധക്കേസില്‍ ഏഴു പ്രതികളെ മാപ്പ് സാക്ഷികളാക്കി സിബിഐ കുറ്റപത്രം തയാറാക്കി. അടുത്ത ദിവസം കൊച്ചിയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു തീരുമാനം.

സംസ്ഥാന പൊലീസിന്റെ കണ്ടെത്തലില്‍ നിന്നു കാര്യമായ മാറ്റങ്ങളില്ലാതെയാണു സിബിഐയും കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ചങ്ങനാശേരി ക്വട്ടേഷന്‍ സംഘത്തലവന്‍ ജയചന്ദ്രനാണു കേസിലെ ഒന്നാം പ്രതി. പോളിനെ കുത്തിക്കൊന്ന കാരി സതീഷ് രണ്ടാം പ്രതി.

കൊലയ്ക്കുപയോഗിച്ച ആയുധമായ എസ് കത്തി കണ്ടെടുത്തുവെന്നത് മാത്രമാണ് സിബിഐ അന്വേഷണം കൊണ്ടുണ്ടായ നേട്ടം.

ഗുണ്ടാത്തലവന്‍മാരായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും പ്രതിപ്പട്ടികയില്‍ അവസാനമാണ്. ഇവര്‍ക്ക് കൊലപാതകത്തില്‍ നേരിട്ടു പങ്കില്ലെന്നു സിബിഐ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X