ടിപ്പര്‍ ബൈക്കുകളിലിടിച്ച് 3 മരണം
മലപ്പുറം: ചങ്ങരംകുളത്തിന് സമീപം വളയംകുളത്ത് സംസ്ഥാനപാതയില്‍ കൂട്ടിയിചിച്ച ബൈക്കുകള്‍ക്ക് മേലെ ടിപ്പര്‍ ലോറി പാഞ്ഞുകയറി മൂന്ന് പേര്‍ മരിച്ചു.
അയിലക്കാട് സ്വദേശി ബാവ തങ്ങള്‍ (55), ഐരൂര്‍ നാകോലത്ത് കല്ലയില്‍ മുഹമ്മദ്, ഐരൂര്‍ ഹസ്സന്‍പുരക്കല്‍ മുഹമ്മദലി എന്നിവരാണ് മരിച്ചത്.ബാവ തങ്ങള്‍ സംഭവസ്ഥലത്തുവെച്ചും മറ്റുള്ളവര്‍ തൃശൂരിലെ അമല ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. ബൈക്കുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് റോഡില്‍ വീണ യാത്രക്കാര്‍ക്ക് മേലെ ടിപ്പര്‍ പാഞ്ഞുകയറുകയായിരുന്നു. ടിപ്പര്‍ ലോറി അമിതവേഗതയിലായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. ഈ പ്രദേശത്ത് ടിപ്പര്‍ ലോറികള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണെന്നും നാട്ടുകാര്‍ പറയുന്നു.












Click it and Unblock the Notifications