ചൈനീസ് ബ്ലോഗറുടെ മാഗസിന് അകാലചരമം

കലയും സാഹിത്യവും മുഖ്യ വിഷയമാക്കിയ മാസിക, സാമൂഹ്യ വിമര്‍ശനത്തിന്റെ പേരിലാണു ശ്രദ്ധേയമായത്.നോവലിസ്റ്റും കാറോട്ടക്കാരനുമായ ഹാന്‍ഹാന്‍ ഭരണകൂടത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ബ്ലോഗുകളിലൂടെ പെട്ടെന്നു പ്രശസ്തനായ വ്യക്തിയാണ്. ലോകത്തേറ്റവുമധികം വായിക്കപ്പെടുന്ന ബ്ലോഗറെ തെമ്മാടിപയ്യനെന്നാണ് പലരും വിശേഷിപ്പിച്ചിരുന്നത്.
ഏറെ പ്രതീക്ഷയോടെയാണ് അദ്ദേഹത്തിന്റെ ആരാധകര്‍ മാസികയെ വരവേറ്റത്. ചൈനീസ് ഭാഷയില്‍ പ്രസിദ്ധീകരിച്ച മാഗസിന്റെ ആദ്യകോപ്പി 15 ലക്ഷത്തോളം വിറ്റുപോയിരുന്നു. രണ്ടാം ലക്കം അച്ചടിക്കുന്നതില്‍ നിന്നു പ്രസാധകര്‍ പിന്മാറിയെന്നും ഇതിനു പിന്നില്‍ സര്‍ക്കാര്‍ വകുപ്പുകളാണെന്നും ബ്ലോഗിലൂടെ ഹാന്‍ഹാന്‍ ബ്ലോഗിലൂടെ അറിയിച്ചു.












Click it and Unblock the Notifications