കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഞ്ജയ്‍യിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

  • By Ajith Babu
Google Oneindia Malayalam News

Sanjay Gandhi
ദില്ലി: അടിയന്തരവസ്ഥാക്കാലത്തെ സഞ്ജയ് ഗാന്ധിയുടെ നയങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. അടിയന്തരാവസ്ഥയ്ക്കിടെ സഞ്ജയ് കൈക്കൊണ്ട പല നടപടികളും ജനരോഷം ഉയര്‍ത്താന്‍ ഇടയാക്കിയെന്ന് ദില്ലിയില്‍ പുറത്തിറക്കിയ പാര്‍ട്ടിയുടെ ഔദ്യോഗിക ചരിത്രത്തില്‍ പറയുന്നു.

ജനസംഖ്യാ നിയന്ത്രണത്തിനായുള്ള നിര്‍ബന്ധിത വന്ധ്യംകരണ നയമാണ് ജനപിന്തുണ കുറയാനുള്ള മുഖ്യകാരണമെന്നും പാര്‍ട്ടിയുടെ വിലയിരുത്തലുണ്ട്. ഇതാണ് 1977ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിനു മുഖ്യകാരണം.

വന്ധ്യംകരണം നടപ്പാക്കുന്നതില്‍ സഞ്ജയുടെ നേരിട്ടുള്ള ഇടപെടല്‍ മൂലം പാര്‍ട്ടിയോട് അന്ധമായി പക്ഷപാതം പുലര്‍ത്തുന്ന ആര്‍ക്കും അതിനെ എതിര്‍ക്കാതെ വയ്യെന്നായി. ഇതാദ്യമായാണ് സഞ്ജയ് ഗാന്ധിയുടെ നയങ്ങളെ പാര്‍ട്ടി പരസ്യമായി വിമര്‍ശിയ്ക്കുന്നത്.

അതേസമയം, ഒരു നേതാവെന്ന നിലയില്‍ ഏറ്റവും പ്രമുഖനായിരുന്നു സഞ്ജയ് ഗാന്ധിയെന്ന് പ്രണബ് മുഖര്‍ജി എഡിറ്ററായ ഗ്രന്ഥം വിവരിയ്ക്കുന്നു.

കുടുംബാസൂത്രണത്തിനു സഞ്ജയ് ഗാന്ധിയുടെ ഭാഗത്തു നിന്നുണ്ടായ പിന്തുണ കൊണ്ടാണ് സര്‍ക്കാരിന് അതുമായി മുന്നോട്ടു പോകാന്‍ കഴിഞ്ഞത്. അദ്ദേഹത്തിന്റെ സ്ത്രീധന വിരുദ്ധ നടപടികളെയും ചേരി നിര്‍മാര്‍ജ്ജനത്തെയും സാക്ഷരതാ നയങ്ങളെയും കോണ്‍ഗ്രസ് അഭിനന്ദിച്ചു.

കോണ്‍ഗ്രസ് മനപൂര്‍വം പലപ്പോഴും മറക്കുന്ന മുന്‍ പ്രധാനമന്ത്രി നരസിംഹ റാവു സര്‍ക്കാരിനെക്കുറിച്ചും ഗ്രന്ഥത്തില്‍ ഒരു അധ്യായം മുഴുവന്‍ പ്രതിപാദിയ്ക്കുന്നുണ്ട്.

English summary
Congress released a book to mark its 125th anniversary in which it as criticized Sanjay Gandhi"s family planning policy. Sanjay implemented family planning operation for men, forcibly during emergency in 1975. The Congress has described this act as arbitrary and authoritarian.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X