എംഎസ് ധോണിയുടെ വീട്ടില്‍ മോഷണം
റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ റാഞ്ചിയിലെ വീട്ടില്‍ മോഷണം. വിലപിടിച്ച വസ്തുക്കളൊന്നും മോഷണം പോയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
ക്രിസ്തുമസ് ദിനത്തിലാണ് മോഷ്ടാക്കള്‍ ധോണിയുടെ വീട്ടില്‍ കയറിയത്. ജാര്‍ഖണ്ഡ് പൊലീസിലെ അഞ്ച് പേര്‍ സുരക്ഷാ ജോലിയിലുള്ള സമയത്താണ് ധോണിയുടെ വീട്ടില്‍ മോഷണം നടന്നിരിക്കുന്നത്.
മോഷ്ടാക്കള്‍ വീട്ടിലും പരിസരത്തുമായി ഘടിപ്പിച്ചിരുന്ന സിസി ക്യാമറകള്‍ മാത്രമാണ് മോഷ്ടിച്ചതെന്ന് ധോണിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ധോണിയുടെ അമ്മയും മാതാപിതാക്കള്‍ ഉറങ്ങുന്ന സമയത്താണ് മോഷണം നടന്നത്. മൂന്ന് പേര്‍ അടങ്ങുന്ന സംഘമാണ് മോഷണം നടത്തിയതെന്നും പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications