കടന്നുപിടിച്ച പൂവാലനെ യുവതി ഓടിച്ചിട്ട് പിടിച്ചു
കൊച്ചി: പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് കടന്നുപിടിച്ച യുവാവിനെ യുവതി ഓടിച്ചിട്ടു പിടികൂടി പൊലീസില്‍ ഏല്പിച്ചു.
കൊച്ചി നഗരമദ്ധ്യത്തില്‍ പാലാരിവട്ടം ജംഗ്ഷനില്‍ ചൊവ്വാഴ്ച രാവിലെ ഒന്‍പതു മണിയോടെയാണ് സംഭവം.
യുവതി പാലാരിവട്ടം ജനമൈത്രി പൊലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി മൊഴി നല്‍കിയതിനെ ത്തുടര്‍ന്ന് ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ഥിയായ പാലാരിവട്ടം സ്വദേശി ബിനോയ് (22) ക്കെതിരെ ഐ.പി.സി 354 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടു ത്തു. ഇയാളെ ബുധനാഴ്ച് കോടതിയില്‍ ഹാജരാക്കും.
പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനമായ മെഗാ മീഡിയയിലെ ജീവനക്കാരിയും മലപ്പുറം സ്വദേശിനിയുമായ യുവതിയെയാണ് ഇയാള്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ചത്.
രാവിലെ സ്ഥാപനത്തിലേക്ക് പവര്‍ ഹൌസ് റോഡിലൂടെ നടന്നു വരുമ്പോള്‍ എതിരെ നടന്നു വന്ന ബിനോയ് കടന്നുപിടിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് അല്പനേരം പതറിനിന്ന യുവതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബിനോയിയുടെ പിന്നാലെ പാഞ്ഞു.
പാലാരിവട്ടം എസ്.എന്‍ ജംഗ്ഷനില്‍ വച്ച് യുവതി ബിനോയിയെ ഷര്‍ട്ടിന്റെ കോളറിന് പിടിച്ച് തടഞ്ഞുനിറുത്തി. കുതറി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ യുവതി ബഹളംവച്ച് നാട്ടുകാരെ കൂട്ടി.
നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പാലാരിവട്ടം എസ്.ഐ അനില്‍ ജോര്‍ജും സംഘവും യുവാവിനെ കസ്‌റഡിയില്‍ എടുക്കുകയായിരുന്നു.












Click it and Unblock the Notifications