മുരളിയുടെ കാര്യത്തില്‍ തീരുമാനം ഉടന്‍: ചെന്നിത്തല

ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി കെ. മുരളീധരന്‍ നന്നായി പ്രവര്‍ത്തിച്ചു. അദ്ദേഹത്തെ തിരിച്ചെടുക്കുന്നതില്‍ ഹൈകമാന്‍ഡാണ് അന്തിമ തീരുമാനം എടുക്കേണ്ടത്-അദ്ദേഹം പറഞ്ഞു.
തൃശൂരില്‍ കെ.കരുണാകരന്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
മുരളീധരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ അനുസ്മരണപ്രസംഗത്തിനിടെ ആവശ്യപ്പെട്ടിരുന്നു.
ചര്‍ച്ചയോ വിവാദമോ കൂടാതെ വേഗത്തില്‍ മുരളീധരന്റെ കോണ്‍ഗ്രസ് പുനപ്രവേശനം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications