ദിവാകരന്‍ സഭയെ തെറ്റിദ്ധരിപ്പിച്ചു: മാണി

സ്‌പ്ലൈകോ വഴി വില്‍ക്കുന്ന ഉത്പന്നങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് മായം കണ്ടെത്തിയതെന്നാണ് മന്ത്രി നിയമസഭയില്‍ അറിയിച്ചത്. എന്നാല്‍ 36 ഇനങ്ങളില്‍ മായം കലര്‍ന്നതായി അനലറ്റിക് ലാബ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും മാണി പറഞ്ഞു.
മാലിന്യം കണ്ടെത്തിയ 36 ഇനങ്ങളില്‍ 25 എണ്ണത്തിലും അതീവ ഗുരുതരമായ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുന്ന വിഷവസ്തുക്കള്‍ കലര്‍ന്നതായി കണ്ടെത്തിയിരിക്കുന്നു. സര്‍ക്കാര്‍ ജനങ്ങള്‍ വിഷമാണ് നല്‍കുന്നത്.
കൊച്ചുകുട്ടികള്‍ക്കുള്ള ഉച്ചകഞ്ഞിക്കൊപ്പം നല്‍കാനുള്ള ചെറുപയറില്‍ കാന്‍സറിന് കാരണമാകുന്ന വിഷം കണ്ടെത്തിയിരിക്കുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം- മാണി ആവശ്യപ്പെട്ടു.
എന്നാല്‍ അന്ന് കൈവശമുണ്ടായിരുന്നു രേഖകളുടെ അടിസ്ഥാനത്തിലാണ് മറുപടി പറഞ്ഞതെന്ന് മന്ത്രി സി ദിവാകരന്‍ നിയമസഭയില്‍ പറഞ്ഞു. ആശയ വിനിമയത്തില്‍ വന്ന അപാകതയാണ് തെറ്റായി വിവരം നല്‍കുന്നതിന് ഇടയാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.












Click it and Unblock the Notifications