കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാകരന്റെ വെബ്‌സൈറ്റ് ആക്രമണകാരി?

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്റെ പേരിലുള്ള വെബ്‌സൈറ്റ് തുറക്കുന്നത് അപകടമാകുമെന്ന് ഇന്റര്‍നെറ്റില്‍ മുന്നറിയിപ്പ്.

കരുണാകരന്‍ അന്തരിച്ച 23നു ശേഷം www.kkarunakaran.org എന്ന സൈറ്റ് കിട്ടുന്നില്ല. മറ്റുള്ളവരുടെ കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കാനോ അതിലെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനോ തകരാറുണ്ടാക്കാനോ ഉപയോഗിക്കുന്ന പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആക്രമണകാരിയായ പേജായി ഈ സൈറ്റ് മാറിയിരിക്കുന്നു എന്നാണ് സൈറ്റില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ കിട്ടുന്ന സന്ദേശം.

ചില ആക്രമണകാരി പേജുകള്‍ മനപ്പൂര്‍വംതന്നെ ഉണ്ടാക്കുന്നതാണെങ്കിലും ബഹുഭൂരിപക്ഷം സൈറ്റുകളുടെയും ഉടമകള്‍ അറിയാതെയാണ് അങ്ങനെ സംഭവിക്കുന്നതെന്നും ഇതിനൊപ്പം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഏതായാലും കെ.കരുണാകരന്റെ പേരിലുള്ള ഔദ്യോഗിക വെബ്‌സൈറ്റായി രജിസ്റ്റര്‍ ചെയ്തിരുന്ന സൈറ്റ് അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് ലഭിക്കാന്‍ ഇപ്പോള്‍ പര്യാപ്തമല്ല. കെ.കരുണാകരന്റെ ആരാധകരും മറ്റു ചേര്‍ന്ന് അദ്ദേഹത്തെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ സൈറ്റ് ഉദ്ഘാടനം ചെയ്തത് കരുണാകരന്‍ തന്നെയായിരുന്നു.

ഗൂഗ്ള്‍ സെര്‍ച്ച് എന്‍ജിനില്‍ ടൈപ്പ് ചെയ്താല്‍ സൈറ്റ് വിലാസം പ്രത്യക്ഷപ്പെടും. ഒപ്പം തന്നെ ഈ സൈറ്റ് കമ്പ്യൂട്ടറിനെ തകരാറിലാക്കുമെന്നുള്ള വിവരവും ലഭ്യമാണ്. എന്നാല്‍ സൈറ്റില്‍ പ്രവേശിക്കാന്‍ സാധിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ശ്രമിച്ചാല്‍ ഗൂഗ്ള്‍ തന്നെ നല്കുന്ന വിവരമനുസരിച്ച്, ഈ സൈറ്റ് ഇപ്പോള്‍ സംശയകരമായ സ്ഥിതിയിലാണ്.

അതു സന്ദര്‍ശിക്കുന്നത് നിങ്ങളുടെ കമ്പ്യൂട്ടറിനു ദോഷം ചെയ്‌തേക്കും. കഴിഞ്ഞ 90 ദിവസങ്ങള്‍ക്കുള്ളില്‍, സംശയകരമായ പ്രവര്‍ത്തനങ്ങളുടെ പട്ടികയില്‍ ഈ സൈറ്റിന്റെ ഭാഗങ്ങള്‍ രണ്ടു തവണ ഉള്‍പ്പെട്ടിരുന്നു.

ഈ ദിവസങ്ങളില്‍ സൈറ്റിലെ ആറു പേജുകള്‍ തങ്ങള്‍ പരിശോധിച്ചപ്പോള്‍ ഉടമകളുടെ അനുവാദമില്ലാതെ അനാവശ്യ സോഫ്റ്റ് വെയറുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും ഇന്‍സ്റ്റാള്‍ ചെയ്യുകയുമുണ്ടായെന്നു വ്യക്തമായി ഗൂഗിള്‍ വിശദീകരിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X