നിയമനത്തട്ടിപ്പ്: കേന്ദ്ര ഏജന്‍സി വേണ്ട

നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇത് ഇവിടത്തെ ഏജന്‍സികള്‍ക്ക് അന്വേഷിക്കാവുന്ന വിഷയം മാത്രമാണ്. എല്ലാ കേസും കേന്ദ്രഏജന്‍സിക്കു വിടാനാണെങ്കില്‍ സംസ്ഥാനത്ത് ഒരു ഭരണകൂടത്തിന്റെ ആവശ്യമില്ലെന്നും കോടിയേരി പറഞ്ഞു.
നിയമനത്തട്ടിപ്പുകേസിലെ പതിനാറ് പ്രതികളെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇനി അന്വേഷണത്തിന് ഇവിടത്തെ ഏജന്‍സികള്‍ മതി. പോലീസ് നിയമനം പി എസ് സിക്കു വിടുന്ന കാര്യം സര്‍ക്കാര്‍ ആലോചിയ്ക്കും. സേനയുടെ കായികശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications