മുരളിയുടെ വരവിന് തടസം നില്‍ക്കരുത്: വിഎം സുധീരന്‍
തൃശൂര്‍: കെ.മുരളീധരന്റെ കോണ്‍ഗ്രസിലേക്കുള്ള പുനപ്രവേശനത്തിന് കെപിസിസി മുന്‍കൈയെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍.
ചര്‍ച്ചയോ, വിവാദമോ കൂടാതെ കെ.മുരളീധരനെ കോണ്‍ഗ്രസില്‍ ഉടന്‍ തിരിച്ചെടുക്കുമെന്നാണ് പ്രതീക്ഷ. മുരളിയുടെ പുനപ്രവേശനത്തിന് ആരും തടസം നില്‍ക്കരുതെന്നും സുധീരന്‍ അഭ്യര്‍ത്ഥിച്ചു.
അതേ സമയം മുരളിയുടെ തിരിച്ചുവരവ് ജനുവരിയില്‍ തന്നെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡ് കെപിസിസിയോട് നിര്‍ദ്ദേശിച്ചുവെന്നും സൂചനകളുണ്ട്.












Click it and Unblock the Notifications