സെക്‌സിനില്ലെന്ന് ഡ്രൈവര്‍; യുവതി കാര്‍ തകര്‍ത്തു
മെല്‍ബണ്‍: ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള തന്റെ ക്ഷണം നിരസിച്ച ടാക്‌സി ഡ്രൈവറോട് കോപിച്ച യുവതി ടാക്‌സിയ്ക്ക് കേടുപാടുവരുത്തി.
ആസ്‌ത്രേലിയയിലെ ഡാര്‍വിന്‍ സ്വദേശിയായ യുവതിയാണ് കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് വണ്ടിയ്ക്ക് കേടുവരുത്തിയത്. യാത്രക്കിടയിലാണത്രേ യുവതി ഡ്രൈവറോട് തന്റെ ആഗ്രഹം അറിയിച്ചത്.
എന്നാല്‍ കാര്യം കേട്ടയുടനെ ഡ്രൈവര്‍ ക്ഷണം നിരസിച്ചു. തുടര്‍ന്ന് യുവതി വണ്ടിയിലിരുന്ന് ഡോറിലും മറ്റും ചവിട്ടുകയും കയ്യിലുണ്ടായിരുന്ന വെള്ളക്കുപ്പികൊണ്ട് ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയുമായിരുന്നുവത്രേ.
യാത്രക്കാരി വല്ലാതെ തടിച്ച് വിരൂപിയായിരുന്നുവെന്നും തനിക്ക് അവരെ സഹിക്കാന്‍ കഴിയില്ലായിരുന്നു വെന്നുമാണ് ടാക്‌സി ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞത്. മാത്രമല്ല നാല്‍പ്പത്തിയൊന്നുകാരനായ തന്റെ വിവാഹനിശ്ചയം കഴിഞ്ഞതാണെന്നും ഡ്രൈവര്‍ പറയുന്നു.
ഡ്രൈവറുടെ പരാതിയന്മേല്‍ യുവതിയെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. സ്വകാര്യ വസ്തു നശിപ്പിച്ചതിനും മാരകായുധം കയ്യില്‍ കൊണ്ടുനടന്നതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications