ഭാര്യയുടെ ഇമെയില്‍ വായിച്ചയാള്‍ നിയമക്കുരുക്കില്‍
വാഷിങ്ടണ്‍: ഭാര്യയുടെ ഇമെയില്‍ അക്കൗണ്ട് തുറന്ന മെയിലുകള്‍ പരിശോധിച്ച ഭര്‍ത്താവിന് ജയില്‍ശിക്ഷ. അമേരിക്കയിലാണ് സംഭവം നടന്നിരിക്കുന്നത്.
ഭാര്യയ്ക്ക് രഹസ്യബന്ധങ്ങളുണ്ടെന്ന് സംശയിച്ച് അവരുടെ ഇമെയില്‍ അക്കൗണ്ടില്‍ നുഴഞ്ഞുകയറിയ മിഷിഗണ്‍ സ്വദേശി ലിയോണ്‍ വാക്കറാണ് ശിക്ഷ നേരിടുന്നത്.
ആള്‍മാറാട്ടം തടയുന്ന നിയമപ്രകാരം അഞ്ചുവര്‍ഷത്തെയെങ്കിലും തടവ് ലിയോണിന് ലഭിച്ചേയ്ക്കുമെന്നാണ് സൂചന. വീട്ടിലെ സ്വകാര്യ ലാപ്‌ടോപ്പിലാണ് ലിയോണ്‍ ഭാര്യയുടെ ഇമെയിലുകള്‍ പരിശോധിച്ചത്.
ഭാര്യയുടെ ഇമെയില്‍ അക്കൗണ്ടിന്റെ രഹസ്യകോഡ് സൂത്രത്തില്‍ മനസ്സിലാക്കിയാണ് ലിയോണ്‍ പണിപറ്റിച്ചത്.
ഭാര്യയ്ക്ക് മുന്‍ഭര്‍ത്താവുമായി ഇപ്പോഴും ബന്ധമുണ്ടെന്ന് സൂചനലഭിച്ചതിനെത്തുടര്‍ന്നായിരുന്നു ലിയോണിന്റെ ഈ സാഹസം. 2011 ഫെബ്രുവരി ഏഴിന് ഈ കേസില്‍ കോടതി തീര്‍പ്പുകല്‍പ്പിക്കുമെന്നാണ് സൂചന.












Click it and Unblock the Notifications