ഒബാമ പുകവലി നിര്‍ത്തി !!
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ പുകവലി നിര്‍ത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒന്‍പത് മാസക്കാലമായി ഒബാമ പുകവലിക്കാറില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി റോബര്‍ട്ട് ഗിബ്‌സണെ ഉദ്ധരിച്ചുകൊണ്ട് ടെലഗ്രാഫ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഡോക്ടറുടെ ഉപദേശപ്രകാരമാണത്രേ ഒബാമ പുകവലി ഉപേക്ഷിച്ചത്. പുകവലി നിയന്ത്രിക്കാനായി, ഒബാമ നികോരറ്റെ ഗം ചവയ്ക്കുമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പുകവലി ഉപേക്ഷിക്കുമെന്ന് ഒബാമ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വാഗ്ദാനം നല്‍കിയിരുന്നു എങ്കിലും വൈറ്റ്‌ഹൌസിലെ ജോലിഭാരത്തിനിടെ പലപ്പോഴും ഒബാമയ്ക്ക് വലിയെ കൂട്ടുപിടിക്കേണ്ടിവുന്നു.
എന്നാല്‍, 2010 മാര്‍ച്ചില്‍ നടന്ന വൈദ്യപരിശോധനയ്ക്ക് ശേഷം ഈ ദുശ്ശീലം ഉപേക്ഷിക്കാന്‍ ഒബാമ തയ്യാറാവുകയായിരുന്നു.
ഒബാമ പുകവലി ഉപേക്ഷിക്കാമെന്ന വാഗ്ദാനം നല്‍കിയതിനാലാണ് പുകവലി വിരുദ്ധ പ്രവര്‍ത്തകയായ മിഷേല്‍ ഒബാമ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സജീവമായി ഇറങ്ങിയിരുന്നത്.എന്തായാലും ഒബാമ പുകവലി ശീലം ഉപേക്ഷിച്ചതില്‍ ഏറ്റവും സന്തോഷിക്കുന്നത് മിഷേല്‍ തന്നെയായിരിക്കും.












Click it and Unblock the Notifications