ഗാസിയാബാദ്: ദേശീയതലത്തില്‍ ഏറെ ശ്രദ്ധിയ്ക്കപ്പെട്ട ആരുഷി കൊലക്കേസ് അന്വേഷണം സിബിഐ അവസാനിപ്പിയ്ക്കുന്നു. രണ്ടരവര്‍ഷം പഴക്കമുള്ള കേസില്‍ മതിയായ തെളിവുകള്‍ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിയ്ക്കാന്‍ സിബിഐ സിബിഐ ഗാസിയാബാദിലെ പ്രത്യേക കോടതിയെ സമീപിച്ചു. സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പഠിക്കാന്‍ കോടതി സമയം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സിബിഐയുടെ റിപ്പോര്‍ട്ട് കോടതിയ്ക്കു സ്വീകാര്യമായാല്‍ നിലവിലെ പ്രതികളായ രാജ് കുമാര്‍, വിജയ് മന്‍ഡാല്‍, കൃഷ്ണ എന്നിവര്‍ കേസില്‍ നിന്നു മോചിതരാകും. ഇവരിപ്പോള്‍ ജാമ്യത്തില്‍ കഴിയുകയാണ്.
ദന്തഡോക്ടര്‍മാരായ രാജേഷിന്റെയും നൂപുര്‍ തല്‍വാറിന്റെയും മകള്‍ പതിനാലുകാരിയായ ആരുഷിയെ 2008 മെയ് 16 നാണ് ജാല്‍ വായു വിഹാറിലെ വീട്ടില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. വീട്ടിലെ ജോലിക്കാരനായ യാം പ്രസാദ് ബംജാഡെയെന്ന നാല്‍പത്തഞ്ചുകാരനെയാണ് കേസില്‍ ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍ ഇയാളുടെ മൃതദേഹം ആരുഷിയുടെ വീടിന്റെ ടെറസ്സില്‍ നിന്നും തൊട്ടടുത്ത ദിവസം ലഭിച്ചതോടെ കേസിലെ ദുരൂഹത വര്‍ദ്ധിച്ചു.
കേസ് ആദ്യം അന്വേഷിച്ചിരുന്നത് ഉത്തര്‍ പ്രദേശ് പോലീസായിരുന്നെങ്കിലും കാര്യമായ പുരോഗതിയില്ലാത്തതിനാല്‍ സിബിഐയ്ക്ക് കൈമാറുകയായിരുന്നു.
In the final closure report on the 2008 Arushi Talwar double murder case, the Central Bureau of Investigation (CBI) has reportedly stated that while their needle of suspicion points at “inmates” of the house, they have not been able to gather clinching evidence to back the same.