Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാംഗ്ലൂരില്‍ മാലിന്യം നീക്കാന്‍ പണം ഈടാക്കും

ബാംഗ്ലൂര്‍: നഗരത്തിലെ വീടുകളില്‍ നിന്നും മാലിന്യം നീക്കം ചെയ്യാന്‍ ഇനി നിശ്ചിത നരക്കില്‍ തുക ഊഈടാക്കും. ഇതിനായി ബാംഗ്ലൂര്‍ കോര്‍പ്പറേഷന്‍ പദ്ധതി തയ്യാറാക്കി.

വീടിന്റെ വലുപ്പമനുസരിച്ച് വിവിധ സ്ലാബുകളിലായി വ്യത്യസ്ത നിരക്ക് ചുമത്താനാണ് ആലോചന. പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതി നടപ്പിലാക്കുകയായിരിക്കും ആദ്യം ചെയ്യുക. വിജയകരമാണെങ്കില്‍ രാജ്യത്തെ മറ്റു നഗരസഭകളും ഈവഴി സ്വീകരിക്കാനിടയുണ്ട്.

1000 ചതുരശ്രയടി വരെയുള്ള വീടുകളില്‍നിന്ന് 10 രൂപയും 3,000 ചതുരശ്രയടിവരെയുള്ള വീട്ടില്‍നിന്ന് 30 രൂപയും അതിനുമുകളിലേക്ക് 50 രൂപയും പ്രതിമാസം ഈടാക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ഇതിനുള്ള അനുവാദംതേടി ബാംഗ്ലൂര്‍ കോര്‍പ്പറേഷന്‍ സംസ്ഥാന സര്‍ക്കാറിനു കത്ത് നല്കി. സര്‍ക്കാര്‍ ഇതിന് അംഗീകാരം നല്കുകയാണെങ്കില്‍ അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ തീരുമാനം നടപ്പില്‍ വരും.

പഞ്ചായത്തീരാജ-്‌നഗരപാലികാ നിയമമനുസരിച്ച് മാലിന്യനീക്കം കോര്‍പ്പറേഷന്റെ ചുമതലയായിരിക്കെ ബിജെപിയുടെ നേതൃത്വത്തിലുള്ള ബാംഗ്ലൂര്‍ കോര്‍പ്പറേഷന്‍ ഭരണസമിതി അതിന് നിരക്ക് ഈടാക്കാന്‍ തീരുമാനിക്കുന്നത് രാഷ്ട്രീയമായ എതിര്‍പ്പ് നേരിടാനുമിടയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+