അമ്മ നവജാതശിശുവിനെ കൊന്നു തിന്നു
ലഖ്‌നൊ: അമ്മ നവജാതശിശുവിനെ കൊന്നുതിന്നു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലാണ് സംഭവം നടന്നത്.
മുസഫര്‍ നഗര്‍ ജില്ലയിലെ സിവില്‍ ലൈന്‍ പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ചയായി അലഞ്ഞുനടക്കുന്ന സ്ത്രീ മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണത്രേ കുഞ്ഞിന് ജന്മം നല്‍കിയത്.
ഇവിടത്തെ സായ് ക്ഷേത്രത്തിനടുത്താണ് ഇവര്‍ കഴിഞ്ഞിരുന്നത്. കുഞ്ഞിന്റെ ശരീരഭാഗങ്ങള്‍ ഇവര്‍ ഭക്ഷിക്കുന്നത് കണ്ട നാട്ടുകാരാണഅ പൊലീസില്‍ വിവരമറിയിച്ചത്.
പൊലീസെത്തുമ്പോഴേയ്ക്കും സ്ത്രീ കുട്ടിയുടെ ഇടതുകയ്യും തലയും ഏതാണ് തിന്നും തീര്‍ത്തിരുന്നു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.
മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്ന സ്ത്രീ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications