കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓട്ടോ ടാക്‌സി സമരം വ്യാഴാഴ്ച ചര്‍ച്ച

  • By Ajith Babu
Google Oneindia Malayalam News

Auto-taxi strike: Talks to be held today evening
തിരുവനന്തപുരം: ഇന്ധന വില വര്‍ദ്ധനയുടെ പശ്ചാത്തലത്തില്‍ നിരക്കു വര്‍ധന ആവശ്യപ്പെട്ട് ഓട്ടോ-ടാക്‌സി തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് സംസ്ഥാനത്ത് തുടരുന്നു. മധ്യകേരളത്തിലും മലബാറിലും സമരം ജനജീവിതത്തെ ബാധിച്ചു.

തിരുവനന്തപുരം നഗരത്തില്‍ പണിമുടക്ക് പൂര്‍ണമാണെങ്കിലും മറ്റ് തെക്കന്‍ ജില്ലകളില്‍ കാര്യമായ പ്രതികരണമുണ്ടാക്കിയില്ല. പണിമുടക്ക് തുടരുന്ന സാഹചര്യത്തില്‍ സമരസമിതിയുമായി ചര്‍ച്ച നടത്താന്‍ മന്ത്രിസഭായോഗം ഗതാഗതമന്ത്രിയെ ചുമതലപ്പെടുത്തി. വ്യാഴാഴ്ച വൈകീട്ട് മന്ത്രിയുടെ ചേംബറിലായിരിക്കും ചര്‍ച്ച.

പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സമരം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നാണ് മന്ത്രിസഭയുടെ തീരുമാനം.

English summary
The cabinet meet has appointed Transport Minister Jose Thettayil to hold talks with Auto Transport Workers" Federation comprising unions of all political parties
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X