കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യസേവയും ഗുരുസേവയും ഒന്നിച്ചുവേണ്ട: വിഎസ്

  • By Lakshmi
Google Oneindia Malayalam News

VS Achuthanadan
വര്‍ക്കല: മദ്യസേവയും ഗുരുസേവയും ഒന്നിച്ചു നടത്തരുതെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. 78 ാമത് ശിവഗിരി തീര്‍ഥാടനം ശ്രീനാരായണ ഗുരുവിന്റെ സമാധി സ്ഥലമായ ശിവഗിരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജാതിരാഷ്ട്രീയം ശ്രീനാരായണ ഗുരുവിന്റെ സന്ദേശത്തിന് വിരുദ്ധമാണ്. ജീവിതത്തിന്റെ സമസ്ത മേഖലകളേയും സ്പര്‍ശിക്കുന്നതാണ് ശിവഗിരി തീര്‍ഥാടനം-അദ്ദേഹം അഭിപ്രായപ്പെട്ടു.

ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ പതാക ഉയര്‍ത്തിയതോടെ മൂന്നുദിവസത്തെ തീര്‍ഥാടനത്തിന് തുടക്കമായി.

ശാരദാ പ്രതിഷ്ഠയുടെ ശതാബ്ദി ആഘോഷങ്ങള്‍ ടിബറ്റ് ആത്മീയാചാര്യന്‍ ദലൈലാമ ഉദ്ഘാടനം ചെയ്യുമെന്നാണ് നിശ്ചയിച്ചിരുന്നതെങ്കിലും അദ്ദേഹം എത്തുകയില്ലെന്നാണ് സൂചന. പകരം അദ്ദേഹത്തിന്റെ പ്രതിനിധി ശിവഗിരിയില്‍ എത്തുമെന്നാണ് വിവരം.

തീര്‍ഥാടനത്തിന്റെ ഭാഗമായി ഗുരുദേവന്‍ തപസ്സിരുന്ന മരുത്വാമലയില്‍ നിന്നാരംഭിച്ച പദയാത്രയും ബാംഗൂരില്‍ നിന്നുള്ള രഥയാത്രയും കളവംകോട് ശക്തീശ്വരന്‍ ക്ഷേത്രത്തില്‍ നിന്നുള്ള കൊടിക്കയര്‍ പദയാത്രയും നാഗമ്പടത്ത് നിന്നുള്ള ധര്‍മപതാക യാത്രയും ഇന്ന് സന്ധ്യയോടെ ശിവഗിരിയിലെത്തും. തീര്‍ഥാടനത്തില്‍ ഏകദേശം 20 ലക്ഷം പേര്‍ എത്തുമെന്നാണ് കണക്കാക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X