ജോണ്‍ എബ്രഹാം പുരസ്കാരത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: ജോണ്‍ എബ്രഹാം ദേശീയപുരസ്കാരത്തിനായുള്ള വീഡിയോ ഡോക്യുമെന്‍ററികളുടെയും ഹ്രസ്വചിത്രങ്ങളുടെയും മേള, സൈന്‍സ്-2011 ലേക്ക് അപേക്ഷ ക്ഷണിച്ചു.
2011 ജനുവരി 15 ആണ് അപേക്ഷകള്‍ ലഭിക്കേണ്ട അവസാനതീയതി. ദേശീയാടിസ്ഥാനത്തിലുള്ള മത്സരത്തിലേക്ക് ഡോക്യുമെന്‍ററികളും 70 മിനുട്ടില്‍ താഴെയുള്ള ഹ്രസ്വചിത്രങ്ങളും സമര്‍പ്പിക്കാം.
കേരളത്തിനകത്തുനിന്നുള്ള വിദ്യാര്‍ഥികളായ സംവിധായകരുടെ ഡോക്യുമെന്‍ററികള്‍ക്കും ഹ്രസ്വചിത്രങ്ങള്‍ക്കും പ്രത്യേക മത്സരവിഭാഗം ഉണ്ട്.
ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ-കേരളഘടകമാണ് സംഘാടകര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712321953, 09447315866, 09446748294 എന്നീ ഫോണ്‍ നമ്പറുകളിലോ [email protected] എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.
അതല്ലെങ്കില്‍ തിരുവനന്തപുരത്ത് കലാഭവന്‍ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലും വിവരങ്ങള്‍ ലഭ്യമാണ്.












Click it and Unblock the Notifications