നിയമസഭാ തിരഞ്ഞെടുപ്പ് മേയില്‍

വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ജില്ലാ കലക്റ്റര്‍മാര്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നടത്തിയ ചര്‍ച്ചയിലാണു തീരുമാനം.
സജീവ രാഷ്ട്രീയ ബന്ധമുള്ളവരെ തിരഞ്ഞെടുപ്പു ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കാനും യോഗത്തില്‍ തീരുമാനമായി. സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പിനുള്ള തുക പ്രത്യേക അക്കൗണ്ട് വഴി ചെലവാക്കണം. പണം നല്‍കിയുള്ള തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്കെതിരേ ക്രിമിനല്‍ നടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കും.
കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ശരിയായ ദിശയിലാണ്. വോട്ടര്‍പട്ടിക അടുത്ത അഞ്ചിന് പ്രസിദ്ധീകരിക്കും. ജനുവരി ഒന്നിന് പ്രായപൂര്‍ത്തിയാകുന്നവര്‍ക്ക് പട്ടികയില്‍ പേരു ചേര്‍ക്കാം. ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് ജനുവരി 25ന് സംസ്ഥാനത്തെ 11,662 കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യും. അഞ്ചിനു ശേഷവും പേരുചേര്‍ക്കാം. ആരുടെയെങ്കിലും പരാതിയുടെ അടിസ്ഥാനത്തില്‍ വോട്ടര്‍പട്ടികയില്‍നിന്നും പേരു മാറ്റില്ല. അതിന് നിയമപരമായ നടപടികള്‍ സ്വീകരിക്കും.
പോളിങ് സ്‌റ്റേഷനുകളുടെ ദൂരപരിധി പരിശോധിക്കും. 1500 ല്‍പരം വോട്ടുള്ള ബൂത്തുകളിലെ എണ്ണം 1000നും 1200 നും ഇടയില്‍ നിജപ്പെടുത്തും. ബൂത്തുകളില്‍ ഡിജിറ്റല്‍വിഡിയോ കാമറകള്‍ സ്ഥാപിക്കും. ബൂത്തുകളില്‍നിന്നുള്ള വാര്‍ത്തകള്‍ എത്തിക്കാന്‍ സംവിധാനം ഒരുക്കും. പെയ്ഡ് ന്യൂസ് തടയുന്നതിനും കര്‍ശന നിരീക്ഷണമുണ്ടാവുമെന്നും കമ്മീഷന്‍ അറിയിച്ചു.












Click it and Unblock the Notifications