പരിശോധനയ്ക്കിടെ ഡോക്ടര്‍ പീഡിപ്പിച്ചെന്ന് യുവതി
തൃശൂര്‍: സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ ഡോക്ടര്‍ പീഡിപ്പിച്ചെന്നും ചിത്രങ്ങള്‍ എടുത്തെന്നും പരാതി.
ഡോക്ടറുടെ പരിശോധനയില്‍ പന്തികേട് തോന്നിയ യുവതി നിലവിളിച്ചു കൊണ്ട് പുറത്തേക്കോടുകയായിരുന്നു. ഈ ഡോക്ടറുടെ ചികിത്സ വേണ്ടെന്നും പുറത്തുപോകാമെന്നും യുവതി പറഞ്ഞു. തുടര്‍ന്ന് രണ്ടുപേരും മടങ്ങി.
വീട്ടിലെത്തിയശേഷം ഭാര്യ പറഞ്ഞകാര്യങ്ങളറിഞ്ഞ് ഭര്‍ത്താവ് ഭാര്യയുമായി ആശുപത്രിയില്‍ തിരുച്ചവന്നു ഡോക്ടറുടെ മുറിയില്‍ തള്ളിക്കയറി ബഹളം വയ്ക്കുകയും ഡോക്ടറെ മര്‍ദ്ദിക്കുകയും ചെയ്തു.
പിന്നീട് ഭാര്യയോട് ഡോക്ടറുടെ കരണത്തടിയ്ക്കാനും നിര്‍ദ്ദേശിച്ചു. ഭര്‍ത്താവ് ഡോക്ടറുടെ മൊബൈല്‍ ഫോണും കൈക്കലാക്കി.
തന്നെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ക്ക് ഒരു ഫോണ്‍ വന്നിരുന്നുവെന്നും ഈ സമയത്ത് തന്റെ ചിത്രം പകര്‍ത്തിയെന്നാണ് യുവതി പറയുന്നത്. പിന്നീട് സംഭവം പൊലീസില്‍ അറിയുകയും ഡോക്ടര്‍ക്കെതിരെ ലൈംഗികപീഡനത്തിന് കേസെടുക്കുകയും ചെയ്തു.
ഇതിനിടെ മൊബൈല്‍ ഫോണ്‍ തിരികെ വാങ്ങിയ്ക്കാനെത്തിയ ഡോക്ടറെ യുവതിയുടെ ഭര്‍ത്താവും മറ്റുചിലരും ചേര്‍ന്ന് മര്‍ദ്ദിച്ചു. ഇ്ക്കാര്യം കാണിച്ച് ഡോക്ടറും പൊലീസില്‍ പരാതി നല്‍കി. ഈ പരാതിയന്മേല്‍ യുവതിയുടെ ഭര്‍ത്താവിനെതിരെയും പൊലീസ് കേസെടുത്തിരിക്കുകയാണ്.












Click it and Unblock the Notifications