കാനഡക്കാര്‍ ഇന്റര്‍നെറ്റ് അഡിക്ട്‌സ്
ടൊറന്റോ: ലോകത്ത് ഇന്റര്‍നെറ്റിന് ഏറ്റവും കൂടുതല്‍ അടിമപ്പെട്ടവര്‍ കാനഡക്കാരാണെന്ന് റിപ്പോര്‍ട്ട്. നെറ്റില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവിടുന്നത് ഇവരാണത്രേ.
ജനപ്രിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ, ഫേസ്‍ബുക്ക്, ട്വിറ്റര്‍, യുട്യൂബ് തുടങ്ങിയവയും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് കാനഡക്കാര്‍ തന്നെ.
കോം സ്‌കോര്‍ നടത്തിയ കണക്കെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സൈറ്റ് ഫേസ്‍ബുക്കാണെന്നും കണ്ടെത്തി. കാനഡക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് യൂട്യൂബാണ്.
കാനഡയിലെ ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ മാസത്തില്‍ ചുരുങ്ങിയത് 2500 മിനുറ്റെങ്കിലും നെറ്റ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.
തൊട്ടുപിറകെയുള്ളത് ഇസ്രായേലാണ്. ഇസ്രയേലുകാരാണ്. ഇവര്‍ മാസത്തില്‍ ചുരുങ്ങിയത് 2300 മിനിറ്റെങ്കിലും നെറ്റ് ഉപയോഗിക്കുന്നുണ്ട്. മറ്റു ചില രാജ്യക്കാര്‍ മാസത്തില്‍ 2000 മിനിറ്റ് സമയമെങ്കിലും നെറ്റിലാണ്.
കോംസ്‌കോര്‍ കണക്കുകള്‍ പ്രകാരം കാനഡയിലെ ജനങ്ങള്‍ 62 ശതമാനം പേരും നെറ്റ് ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ബ്രിട്ടീഷുകാര്‍ 60 ശതമാനവും ജര്‍മ്മനിക്കാര്‍ 59 ശതമാനവും ജപ്പാന്‍കാര്‍ 57 ശതമാനവും ഇറ്റലിക്കാര്‍ 36 ശതമാനവും നെറ്റ് ഉപയോഗിക്കുന്നു.
കാനഡയിലെ 34 ദശലക്ഷം ജനങ്ങളില്‍ 21 ദശലക്ഷം പേരും യൂട്യൂബ് വീഡിയോ ആസ്വദിച്ചവരാണ്. അമേരിക്കയില്‍ 310 ദശലക്ഷം ജനങ്ങളില്‍ 147 ദശലക്ഷം പേര്‍ യൂട്യൂബ് ഉപയോഗിച്ചു.












Click it and Unblock the Notifications