ചഞ്ചല്‍ കാളി നേപ്പാളിലെ ആനസുന്ദരി!!

നേപ്പാള്‍ തലസ്ഥാനത്തെ ചിറ്റ് വാന്‍ ദേശീയ പാര്‍ക്കിലായിരുന്നു ആനകള്‍ക്കായി സൗന്ദര്യമത്സരം നടന്നത്. വൃത്തി, ആരോഗ്യം, അച്ചടക്കം, മര്യാദ എന്നിവയെല്ലാം മത്സരത്തിലെ വിധിനിര്‍ണയത്തിന്റെ മാനദണ്ഡങ്ങളായിരുന്നു.
മൊത്തം ആറ് ആനകളാണ് അവസാന റൗണ്ടിലെത്തിയത്. സൗന്ദര്യമത്സരത്തിന്റെ ഭാഗമായി ആനകള്‍ക്കായി 300 മീറ്റര്‍ ഓട്ടമത്സരം, ഫുട്‌ബോള്‍ മത്സരം എന്നിവയും സംഘടിപ്പിച്ചിരുന്നു.
നേപ്പാളിലെ ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ടൂറിസം പ്രചാരണത്തിന്റെ ഭാഗമായിട്ടായിരുന്നു മിസ് എലഫന്റ് ഇന്റര്‍നാഷണല്‍ എന്ന മത്സരം സംഘടിപ്പിച്ചത്.












Click it and Unblock the Notifications