വെനസ്വേല അംബാസഡറുടെ വിസ റദ്ദാക്കി
വെനിസ്വേല പ്രസിഡന്റ് ഷാവേസിന്റെ വെല്ലുവിളിയ്ക്ക് അമേരിക്കയുടെ മറുപടി. യുഎസിലെ വെനസ്വേല അംബാസഡറുടെ വിസ പിന്‍വലിച്ചു കൊണ്ടാണ് അമേരിയ്ക്ക തിരിച്ചടിച്ചിരിയ്ക്കുന്നത്.
വെനസ്വേലയിലേക്ക് അമേരിക്ക നിയോഗിച്ച അംബാസഡറെ സ്വീകരിക്കാത്തതിന്റെ പേരില്‍ അമേരിക്കയിലെ വെനസ്വേല അംബാസഡറെ പുറത്താക്കുകയോ നയതന്ത്രബന്ധം വിച്‌ഛേദിക്കുകയോ ചെയ്യാനായിരുന്നു ഷാവേസിന്റെ വെല്ലുവിളിച്ചത്. ഇതിനു മറുപടിയെന്നോണം വെനസ്വേല അംബാസഡര്‍ ബെര്‍ണാഡോ അല്‍വാറേസിന്റെ വീസയാണ് യുഎസ് പിന്‍വലിച്ചത്. വെനസ്വേലയുടെ ഉപ വിദേശകാര്യമന്ത്രി ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.
യുഎസ് അംബാസഡര്‍ ലാറി പാമറെ സ്വീകരിക്കില്ലെന്ന നിലപാടിലാണു ഷാവേസ്. വെനിസ്വേല സൈന്യത്തിനെതിരെയുള്ള പാമറെയുടെ പ്രസ്താവന ഷാവേസിനെ പ്രകോപിപ്പിച്ചിരുന്നു.


Click it and Unblock the Notifications