പെണ്‍കുട്ടിയെ കത്തികാണിച്ച് മാനഭംഗപ്പെടുത്തി
നാഗ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി കൂട്ടമാനഭംഗത്തിനിരയാക്കി.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അഞ്ചു യുവാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. അഞ്ചുപേരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് പൊലീസ് വ്യക്തമാക്കി.
വ്യാഴാഴ്ച വൈകുന്നേരമാണ് നാഗ്പൂരിലെ ചന്ദ്രമണിനഗര്‍ സ്വദേശിയായ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായത്. പെണ്‍കുട്ടി താമസിക്കുന്ന അതേ സ്ഥലത്തുനിന്നുള്ളവരാണ് കുറ്റവാളികളെന്ന് പൊലീസ് പറഞ്ഞു.
വീട്ടിലേയ്ക്ക് സാധനങ്ങള്‍ വാങ്ങിക്കാനായി കടയില്‍പ്പോയസമയത്താണ് സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിന് പിന്നാലെ കുറ്റവാളികള്‍ ഒളിവില്‍പ്പോയിരുന്നു. പൊലീസ് ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.












Click it and Unblock the Notifications