മണിപ്പൂരില്‍ പത്രങ്ങള്‍ ഇറങ്ങിയില്ല
ഇംഫാല്‍: തീവ്രവാദ ബന്ധമാരോപിച്ച് പ്രാദേശിക പത്രത്തിന്റെ പത്രാധിപരെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് മണിപ്പുരില്‍ വ്യാഴാഴ്ച പത്രങ്ങള്‍ പുറത്തിറങ്ങിയില്ല.
'സനാലൈബാക്' ദിനപത്രത്തിന്റെ പത്രാധിപര്‍ എ. മോബിയാണ് ബുധനാഴ്ച രാത്രി അറസ്റ്റിലായത്. 'കാഗഌപാക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി തബുങ്ബ (കെ.സി.പി.ടി.) എന്ന തീവ്രവാദ സംഘടനയുമായി മോബിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.
മോബിയുടെ അറസ്റ്റില്‍ മണിപ്പുരിലെ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചു. യൂണിയന്റെ വൈസ് പ്രസിഡന്റുകൂടിയാണ് മോബി.
നേരത്തേ ആറ് പ്രാദേശിക പത്രത്തിന്റെ പത്രാധിപന്മാര്‍ തീവ്രവാദി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. അതുകൊണ്ടുമാത്രം പത്രാധിപന്മാര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്ന് യൂണിയന്‍ വക്താവ് പറഞ്ഞു.
തീവ്രവാദ ഭീഷണിയെത്തുടര്‍ന്ന് മണിപ്പുരില്‍ പലപ്പോഴും പത്രപ്രസിദ്ധീകരണം മുടങ്ങിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.












Click it and Unblock the Notifications