മുംബൈയില്‍ പുലര്‍ച്ചെ 5വരെ മദ്യവിരുന്നാവാം
മുംബൈ: പുതുവര്‍ഷപ്പിറവി ജനങ്ങള്‍ക്ക് ആഘോഷമാക്കാനായി മഹാരാഷ്ട്ര സര്‍ക്കാര്‍ എക്‌സൈസ് നിയമങ്ങളില്‍ അയവുവരുത്തി. ഡിസംബര്‍ 31ന് രാത്രിമുഴുവന്‍ മുംബൈയിലെ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.
ബാറുകള്‍ക്കും ഹോട്ടലുകള്‍ക്കും റസ്‌റ്റോറന്റുകള്‍ക്കുമെല്ലാം ജനുവരി ഒന്നിന് ശനിയാഴ്ച പുലര്‍ച്ചെ 5മണിവരെ പ്രവര്‍ത്തിക്കാന്‍ എക്‌സൈസ് വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്.
താനെയിലെയും നവി മുംബൈയിലെയും ബാറുകള്‍ രാത്രി മുഴുവന്‍ പ്രവര്‍ത്തിക്കും. സാധാരണ നിലയില്‍ പുതുവര്‍ഷ ദിനത്തില്‍ പുലര്‍ച്ചെ ഒന്നരയോടെ ബാറുകളും മറ്റും പ്രവര്‍ത്തനം നിര്‍ത്തണമെന്നായിരുന്നു നിര്‍ദ്ദേശം നല്‍കാറുള്ളത്.
അതേസമയം തീരപ്രദേശത്തെ ബോട്ട് പാര്‍ട്ടികള്‍ക്കും മറ്റും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. പുതുവര്‍ഷപ്പുലരിയില്‍ നഗരത്തില്‍ തീവ്രവാദ ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്.
തുറസ്സായ സ്ഥലങ്ങളിലെ ആഘോഷപരിപാടികളില്‍ ലൗഡ് സ്പീക്കറുകള്‍ അര്‍ധരാത്രിവരെ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു. സാധാരണ ഇതിന്റെ സമയപരിധി രാത്രി പത്തുമണിയാണ്.
തീരദേശത്തൂകൂടി തീവ്രവാദികള്‍ നഗരത്തില്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് നഗരത്തിലെ തന്ത്രപ്രധാന മേഖലകളിലെല്ലാം വന്‍ സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൊളാബ, ഇന്ത്യാ ഗേറ്റ് തുടങ്ങി ആളുകള്‍ കൂടുതല്‍ കൂട്ടംകൂടുന്നിടത്തെല്ലാം കനത്ത സുരക്ഷാസന്നാഹങ്ങളുണ്ട്. തീരദേശസേനയും അതീവജാഗ്രതയിലാണ്.












Click it and Unblock the Notifications