ഉള്ളി വില വീണ്ടും കൂടുന്നു
ദില്ലി: ഉള്ളിയുടെ വില വീണ്ടും കൂടുന്നു. ഇറക്കുമതി തീരുവ കുറച്ചതിനെ തുടര്‍ന്ന് വില പകുതിയായി കുറഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ വിലയില്‍ വീണ്ടും വര്‍ധനയുണ്ടാവുരയാണ്.
രണ്ട് ദിവസത്തിനുള്ളില്‍ പതിനഞ്ച് രൂപയാണ് വര്‍ധിച്ചത്. ആവശ്യത്തിന് ചരക്ക് കിട്ടാത്തതാണ് വീണ്ടും വില വര്‍ധിക്കാന്‍ കാരണമാകുന്നത്.
ഇറക്കുമതി തീരുവ കുറയ്ക്കുകയും കൂടുതല്‍ ചരക്കെത്തിക്കുക്കയും ചെയ്തതോടെ 85 രൂപ വരെ ഉയര്‍ന്നിരുന്ന ഉള്ളി വില നേര്‍പകുതിയായിയിരുന്നു.
എന്നാല്‍ രണ്ടുദിവസം മാത്രമേ ഈ കുറവ് വിപണിയില്‍ കാണാന്‍ കഴിഞ്ഞുള്ളു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ വീണ്ടും പഴയതു പോലെയായി. മൊത്തവ്യാപാര വിപണിയില്‍ ഒറ്റയടിക്ക് ഉള്ളിയ്ക്ക് 10 രൂപ വര്‍ധിച്ചു.
ചില്ലറ വിപണിയില്‍ 65 രൂപ കൊടുക്കാതെ ഒരു കിലോ ഉള്ളി കിട്ടില്ല. ഇറക്കുമതി വര്‍ധിച്ചെങ്കിലും വിപണിയില്‍ ആവശ്യത്തിന് ചരക്കെത്താത്തതാണ് വില വീണ്ടും ഉയരാന്‍ കാരണമായിരിക്കുന്നത്.
ആദ്യ വിളവ് മഴയില്‍ നശിച്ചതോടെ സവാളയുടെ ഉല്‍പാദന കേന്ദ്രങ്ങളായ നാസിക്ക്, പൂന, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ സവാള കിട്ടാനേയില്ല. ജനുവരി അവസാനം രണ്ടാം വിളവെടുപ്പ് ആരംഭിക്കുന്നതോടെ ഉള്ളിയുടെ വരവ് കൂടുമെന്നും വില കുറയുമെന്നുമാണ് പ്രതീക്ഷ.












Click it and Unblock the Notifications