ഓട്ടോ ടാക്‌സി സമരം പിന്‍വലിച്ചു

ജനവരി 12നകം ഇടക്കാല നിരക്ക് വര്‍ധന പ്രഖ്യാപിക്കാമെന്ന ഉറപ്പിനെത്തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ജസ്റ്റിസ് എന്‍. രാമചന്ദ്രന്‍ കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ട് 12 നകം വാങ്ങും.
ഇതിനെ അടിസ്ഥാനമാക്കിയാണ് നിരക്കുവര്‍ധന നടപ്പാക്കുന്നത്. യൂസേഴ്‌സ് ഫീസ് പിന്‍വലിക്കുന്നതടക്കമുള്ള മറ്റുകാര്യങ്ങള്‍ ജനവരി 19ന് ചര്‍ച്ചചെയ്യും.
കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ പെട്രോള്‍വിലയില്‍ 18 ശതമാനം വര്‍ധനവുണ്ടായതാണ് ഓട്ടോടാക്‌സി നിരക്ക് പരിഷ്‌കരണത്തിന് ഇടയാക്കിയതെന്ന് മന്ത്രി ജോസ്‌തെറ്റയില്‍ പറഞ്ഞു.
ഓട്ടോചാര്‍ജ് മിനിമം 12 രൂപയും കിലോമീറ്ററിന് എട്ടുരൂപയുമായി വര്‍ധിപ്പിക്കാനാണ് സാധ്യത. ഇപ്പോള്‍ ഇത് പത്തും ആറും ആണ്. ടാക്‌സിനിരക്ക് കിലോമീറ്ററിന് 7.50ല്‍നിന്ന് 9.50 ആയി വര്‍ധിപ്പിക്കാനാണ് ആലോചന.
മിനിമം നിരക്ക് 50ല്‍ നിന്ന് 100 ആക്കണമെന്നാണ് തൊഴിലാളി സംഘടനകളുടെ നിര്‍ദേശം. മിനിമം കിലോമീറ്റര്‍ മൂന്നില്‍നിന്ന് അഞ്ചാക്കാമെന്നും നിര്‍ദേശം വന്നു.












Click it and Unblock the Notifications