ശ്രീനിജനെതിരെ അന്വേഷണം വേണം: ഹസ്സന്‍
തിരുവനന്തപുരം: ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്റെ മരുമകനും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വക്കേറ്റ് പി.വി ശ്രീനിജനെതിരായ ആരോപണങ്ങളെ കുറിച്ചു പാര്‍ട്ടി അന്വേഷിയ്ക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍.
ഒരു വ്യക്തിക്കെതിരെയുളള ആരോപണമായി മാത്രം ഇതിനെ കാണാന്‍ കഴിയില്ല. ജൂഡീഷ്യറിയുടെ ഉന്നത പരിധിയിലുള്ളവരുമായുളള ശ്രീനിജന്റെ ബന്ധവും അന്വേഷണ പരിധിയില്‍ വരണം- അദ്ദേഹം ആവശ്യപ്പെട്ടു.തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഹസ്സന്‍.
ഏഴുകോടി രൂപയുടെ അനധികൃതമായി സ്വത്തുവകകള്‍ സമ്പാദിച്ചുകൂട്ടിയെന്ന് കെ ജി ബാലകൃഷ്ണന്റെ മരുമകന്‍ പി വി ശ്രീനിജനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നയുടന്‍ അദ്ദേഹത്തിനും ഇക്കാര്യത്തില്‍ പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ഈ ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications