സിപിഎം ബ്രാഞ്ച് സെക്രട്ടറി പീഡനക്കേസില്‍
കൊല്ലം: അഞ്ചര വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോലീസ് കേസെടുത്തു.
സിപിഎം കൊല്ലം ബീച്ച് സൗത്ത് ബ്രാഞ്ച് സെക്രട്ടറി ജോനകപ്പുറം കുതിരപ്പന്തി ജെആര്‍ആര്‍ നഗര്‍ സ്വദേശി മുഹമ്മദ് സാലി(45)യുടെ പേരിലാണ് പള്ളിത്തോട്ടം പോലീസ് കേസെടുത്തത്. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
അയല്‍വീട്ടില്‍ വിരുന്നുവന്ന പെണ്‍കുട്ടിയെ മുഹമ്മദ് സാലി അനുനയരൂപത്തില്‍ വീട്ടില്‍ വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് പെണ്‍കുട്ടിയുടെ രക്ഷാകര്‍ത്താക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.
പീഡിപ്പിക്കാനുള്ള ശ്രമത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഭയന്ന് നിലവിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നത്രേ. ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്.












Click it and Unblock the Notifications