സ്മാര്‍ട് സിറ്റിയ്ക്കായി രണ്ടു മാസം കൂടി കാക്കും

സ്മാര്‍ട്ട് സിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു.
പദ്ധതി നടപ്പാകണമെന്നാണ് ടീകോമിന്റെ ആഗ്രഹം. സര്‍ക്കാരിന്റെ അനുകൂല നിലപാടിനായി അല്പം കൂടി കാത്തിരിക്കാന്‍ തയ്യാറാണ്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ ഒരു തീരുമാനം ഉണ്ടാകണം.
സ്മാര്‍ട്ട് സിറ്റി പ്രശ്‌നത്തില്‍ പ്രവാസി മലയാളിയും, വ്യവസായിുമായ എം.എ.യൂസഫലി മദ്ധ്യസ്ഥനല്ലെന്നും, സര്‍ക്കാര്‍ പ്രതിനിധി മാത്രമാണെന്നും ഫരീദ് അബ്ദുള്‍ റഹ്മാന്‍ വ്യക്തമാക്കി. ആരെങ്കിലും മധ്യസ്ഥനാകണമെങ്കില്‍ അയാള്‍ ഇരു കക്ഷികള്‍ക്കും സമ്മതനായ ഒരാളായിരിക്കണം. ടീകോമുമായി ചര്‍ച്ചയ്ക്കായി യൂസഫലിയെ കേരള സര്‍ക്കാരാണ് അയച്ചത്. ടീകോമുമായി ആലോചിച്ചല്ല അദ്ദേഹത്തെ അയച്ചതെന്നും ഫരീദ് അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു.












Click it and Unblock the Notifications