ശ്രീനിജനെതിരെ പ്രമേയം: കോണ്‍ ഐക്കാര്‍ക്ക് തല്ല്
ആലുവ: അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണം നേരിടുന്ന ശ്രീനിജനെ കോണ്‍ഗ്രസ് അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് ചാലക്കുടി പാര്‍ലമെന്റ് കമ്മിറ്റി യോഗം സംഘര്‍ഷഭരിതമായി.
ശ്രീനിജന്റെ സ്വത്തുക്കളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം കൂടി ഉന്നയിക്കുന്ന പ്രമേയം അവതരിപ്പിക്കാന്‍ ശ്രമിച്ച പാര്‍ലമെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് പിഎച്ച് മഹേഷിന് മര്‍ദനമേറ്റു. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയായ മുഹമ്മദ് ഷിയാസിനും പരിക്കേറ്റു.
ചാലക്കുടി യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് കെ.എസ്. ബിനീഷിന്റെ അധ്യക്ഷതയില്‍ ആലുവ മഹാനാമി ഹോട്ടലിലാണ് പ്രഥമ യോഗം നടന്നത്.
അന്തരിച്ച ലീഡര്‍ കരുണാകരന് അനുശോചനം രേഖപ്പെടുത്തി യോഗം തുടങ്ങിയപ്പോള്‍ തന്നെ മഹേഷ് പ്രമേയം അവതരിപ്പിക്കാന്‍ അനുവാദം ചോദിച്ചു. എന്നാല്‍ പ്രമേയം അവതരിപ്പിക്കുന്നതിനെ ബിനീഷ് ഉള്‍പ്പെടെയുള്ള ഒരു വിഭാഗം എതിര്‍ത്തു. ഇേേതാടെ പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം രൂക്ഷമാവുകയും അത് അടിപിടിയിലെത്തുകയുമായിരുന്നു. ഇതിനിടെ പ്രമേയം കീറിക്കളഞ്ഞു. കയ്യാങ്കളി രൂക്ഷമായതോടെ ശ്രീനിജനെതിരെയും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും മുദ്രാവാക്യം വിളിച്ച് ഐവിഭാഗം യോഗത്തില്‍ നിന്നിറങ്ങിപ്പോയി.
ശ്രീനിജന്‍ വെറുമൊരു അംഗം മാത്രമാണെന്ന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വിഷ്ണുനാഥിന്റെ പ്രസ്താവന
യെും ഐ വിഭാഗം ചോദ്യം ചെയ്തു. തൃക്കാക്കരയില്‍നിന്ന് 60 വോട്ടുകള്‍ നേടി ബ്ലോക്ക് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നയാളാണ് ശ്രീനിജനെന്നും ഇവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications