അല്‍ ഖ്വയ്ദയുടെ ശക്തി ക്ഷയിക്കുന്നു: ഒബാമ

ഏറ്റവും വലിയ തിരിച്ചടിയാണ് ഇപ്പോള്‍ അല്‍ ഖ്വയ്ദ നേരിട്ടുകൊണ്ടിരിക്കുന്നത്. തീവ്രവാദ സംഘടനകളെ തകര്‍ക്കുന്നതില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സേന ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്- ഒബാമ പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ സിഐഎ കേന്ദ്രത്തില്‍ നടന്ന ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഒബാമ.
സിഐഎ കേന്ദ്രത്തില്‍ ഒരു വര്‍ഷം മുമ്പ് നടന്ന ആക്രമണത്തില്‍ ഏഴു ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനില്‍ അല്‍ ഖായിദായുടെയും താലിബാന്റെയും ശക്തി കുറയ്ക്കാന്‍ സഖ്യ സേനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
തീവ്രവാദികളുടെ ആക്രമണ പദ്ധതികളെല്ലാം സൈന്യം വിഫലമാക്കുകയാണ്. അതുവഴി അഫ്ഗാനിസ്ഥാനിലുള്ള സാധാരാണക്കാരുടേയും യുഎസ് സൈനികരുടേയും ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നുണ്ട് ഒബാമ പറഞ്ഞു.












Click it and Unblock the Notifications