വാഷിങ്ടണ്‍: അന്തര്‍വാഹിനികള്‍ക്കുള്ളില്‍ പുകവലിക്കുന്നത് വെള്ളിയാഴ്ച മുതല്‍ യുഎസ് നിരോധിച്ചു. അമേരിക്കയുടെ പക്കലുള്ള 73 യുഎസ് അന്തര്‍വാഹിനികളാണു നിരോധനം ഏര്‍പ്പെടുത്തിയത്.
കഴിഞ്ഞ ഏപ്രിലില്‍ വൈസ് അഡ്മിറല്‍ ജോണ്‍ ഡൊനെലിയാണ് പുകവലി നിരോധിയ്ക്കുന്ന കാര്യം പ്രഖ്യാപിച്ചത്. രാജ്യത്തെ പതിമൂവായിരത്തോളം വരുന്ന സബ്മറൈന്‍ നാവികരില്‍ 40 ശതമാനവും പുകവലിക്കാരാണ്. ഇവരുടെ പുകവലി മറ്റുള്ളവര്‍ക്കും ഹാനികരമാവുമെന്ന് കണ്ടെത്തിയതോടെയാണ് നിരോധനം പ്രഖ്യാപിച്ചത്.
സൈനിക കെട്ടിടങ്ങളിലും മേഖലകളിലും നാവിക കപ്പലുകളിലും പുകവലി നിരോധിച്ച് 16 വര്‍ഷത്തിന് ശേഷമാണ് അന്തര്‍വാഹിനികള്‍ക്കുള്ളില്‍ പുകവലി നിരോധനം ഏര്‍പ്പെടുത്തുന്നത്. അതേ സമയം നേവിയുടെ കപ്പലുകളിലെ ഡെക്കുകളില്‍ പുകവലിയ്ക്കുന്നതിന് നിരോധനമില്ല.
Navy submarines will be no-smoking zones beginning Friday. In April, Vice Adm. John Donnelly, the commander of submarine forces at the time, announced the ban, citing health concerns. A Pentagon study found the risks of secondhand smoke were severe in those highly confined spaces.