ബോണി എം ഫെയിം ബോബി ഫെറല്‍ അന്തരിച്ചു

സോവിയറ്റ് യൂണിയന്റെ കാലത്തു ലോകം കണ്ട ഏറ്റവും വലിയ സംഗീത വിപ്ലവമായിരുന്നു ബോണി എം സൃഷ്ടിച്ചത്. പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ബോണി എം ഇപ്പോഴും ലോകമൊട്ടുക്കും തരംഗമാണ്.
അരുബയിലെ അല്‍ഫോന്‍സോയിലാണു ബോബി ജനിച്ചത്. പതിനഞ്ചാം വയസില്‍ വീട് ഉപേക്ഷിച്ച ബോബി, നോര്‍വെ, ജര്‍മനി എന്നിവിടങ്ങളില്‍ ഡിജെ ആയി ജോലി നോക്കി. 1974 ല്‍ ബോണി എമ്മില്‍ ചേര്‍ന്നതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായത്.
1978 ലാണ് ബോണി എമ്മിന്റെ ആദ്യ ഹിറ്റ് 'ഡാഡി കൂള്‍' പുറത്തു വരുന്നത്. ബ്രിട്ടനില്‍ മാത്രം രണ്ടു മില്യണ്‍ കാസറ്റുകളാണ് വിറ്റഴിഞ്ഞത്. ഗാനശില്‍പത്തിന്റെ സൃഷ്ടാവ് കാലയവനിയ്ക്കുള്ളില്‍ മറയുകയാണെങ്കിലും അദ്ദേഹത്തിന്റെ സൃഷ്ടി കാലത്തിനെ അതിജീവിയ്ക്കുമെന്ന കാര്യമുറപ്പാണ്.












Click it and Unblock the Notifications