ക്യൂബ: പേസ്റ്റിനും സോപ്പിനും ഇനി റേഷന്‍ ഇല്ല
ഹവാന: ക്യൂബയിലെ സര്‍ക്കാര്‍ ചെലവുചുരുക്കല്‍ നയത്തിന്റെ ഭാഗമായി സോപ്പും ടൂത്ത്‌പേസ്റ്റും സോപ്പുപൊടിയും ജനവരി ഒന്നുമുതല്‍ റേഷന്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യും.
ജനങ്ങള്‍ക്ക് നല്‍കിവരുന്ന സബ്‌സിഡികള്‍ ചുരുക്കിക്കൊണ്ടു പൊതു ഖജനാവിന്റെ ശോഷണത്തിനു തടയിടാനാണു റൗള്‍ കാസ്‌ട്രോ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇനി മുതല്‍ ജനങ്ങള്‍ ഈ സാധനങ്ങള്‍ റേഷന്‍വിലയേക്കാളും ഉയര്‍ന്ന വിലയ്ക്ക് വാങ്ങേണ്ടിവരും. ഉരുളക്കിഴങ്ങും സിഗരറ്റുമൊക്കെ നേരത്തേ റേഷന്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
അമേരിക്കന്‍ ഉപരോധം മൂലം ജനങ്ങള്‍ പട്ടിണിയിലാകരുതെന്ന ലക്ഷ്യത്തോടെയാണ് ഫിദല്‍ കാസ്‌ട്രോയുടെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ റേഷന്‍ സമ്പ്രദായം നടപ്പാക്കിയത്.
വന്‍തോതില്‍ സബ്‌സിഡികള്‍ തുടരുന്നത് രാജ്യത്തെ ഉത്പാദന ക്ഷമത കുറയ്ക്കുമെന്നും സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നുമാണ് ഫിദലിന്റെ സഹോദരനായ റൗള്‍ കാസ്‌ട്രോയുടെ അഭിപ്രായം.
വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും തുടര്‍ന്നും സൗജന്യമായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. ചെലവുചുരുക്കലിന്റെ ഭാഗമായി പല തൊഴിലുകളും സ്വകാര്യ മേഖലയ്ക്കു വിടാന്‍ ക്യൂബന്‍ സര്‍ക്കാര്‍ ഈയിടെ തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications