യുഎസില്‍ ഫേസ്‍ബുക്ക് ഗൂഗിളിനെ കടത്തിവെട്ടി
സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കയില്‍ 2010ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിച്ചെന്ന ഖ്യാതി ഫേസ്‍ബുക്കിന്.
സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗിളിനെ കടത്തിവെട്ടിയാണ് ഫേസ്‍ബുക്ക് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. എക്‌സ്‌പെരിയന്‍ ഹിറ്റ് വൈസ് എന്ന വെബ് ട്രാക്കിംഗ് കമ്പനിയാണ് സര്‍വേ നടത്തിയത്.
ജനപ്രിയമായ 10 വെബ്‌സൈറ്റുകളുടെ കൂട്ടത്തില്‍ നാലാമതാണു ഫേസ്‍ബുക്കിന്റെ സ്ഥാനം. അമേരിക്കയിലെ വെബ്‌സൈറ്റ് സന്ദര്‍ശനത്തില്‍ 8.93% ഫേസ്‍ബുക്കിനാണ്.
ഗൂഗിളിനു 7.19 ശതമാനവും. ജിമെയില്‍, ഗൂഗിള്‍ മാപ്‌സ് തുടങ്ങി ഗൂഗിളിന്റെ എല്ലാ വിഭാഗത്തിലുമുള്ള ഹിറ്റുകള്‍ കൂട്ടിയാല്‍ 9.85 ശതമാനവുമായി അവര്‍ മുന്നില്‍ തന്നെയാണ്. 8.9 ശതമാനം പേരുമായി ഫേസ് ബുക്ക് രണ്ടാംസ്ഥാനത്തും 8.1 ശതമാനം സന്ദര്‍ശകരുമായി യാഹൂ മൂന്നാംസ്ഥാനത്താണ്.
യുഎസില്‍ 2008ലും, 2009ലും ഒന്നാംസ്ഥാനത്തുണ്ടായിരുന്ന ഗൂഗിളിനെ ഫേസ് ബുക്ക് പിന്തള്ളിയെന്നതു തന്നെ അതിന്റെ വര്‍ദ്ധിക്കുന്ന ജനപ്രീതിക്ക് ഉദാഹരണമാണ്.












Click it and Unblock the Notifications