മദ്യകമ്പനിയുടെ അംബാസഡറായിട്ടില്ല തരൂര്‍

ടീച്ചേഴ്‌സ് അച്ചീവ്‌മെന്റ് അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അത് ഏറ്റുവാങ്ങുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ശശി തരൂര്‍ വ്യക്തമാക്കി.
തരൂര്‍ ഒരു മദ്യക്കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായി പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടു എന്ന നിലയില്‍ വന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു തരൂര്‍.
രാജ്യാന്തര തലത്തില്‍ ആദരിക്കപ്പെടുന്നവര്‍ക്കാണു ടീച്ചേഴ്‌സ് അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡ് ദാനചടങ്ങില്‍ ഒരിക്കലും മദ്യത്തിന്റെ കാര്യം താന്‍ സൂചിപ്പിക്കുകപ്പോലും ചെയ്തിട്ടില്ല.
അവാര്‍ഡ് ശില്‍പവുമായി നില്‍ക്കുന്ന ഫോട്ടോ അടങ്ങുന്ന പരസ്യം പുറത്തുവന്നതു ജേതാക്കളെ അനുമോദിക്കുന്നതിന്റെ ഭാഗമായാണ്. ഇതില്‍ മദ്യവുമായി ബന്ധപ്പെട്ട ഒരു ഉല്‍പന്നത്തെക്കുറിച്ചും പരാമര്‍ശിച്ചിട്ടില്ല- ശശി തരൂര്‍ അറിയിച്ചു.












Click it and Unblock the Notifications