Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിഎ നയങ്ങള്‍ കേരളവികസനത്തെ ബാധിച്ചു: കാരാട്ട്

Karat
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നവ ലിബറല്‍ നയങ്ങളുടെ ഇരയാണ് കേരളമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.

ആസിയാന്‍ കരാര്‍ കേരളത്ത ദോഷകരമായി ബാധിച്ചുവെന്നും തിരുവനന്തപുരത്ത് നടക്കുന്ന മൂന്നാമത് അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യവേ അദ്ദേഹം കാരാട്ട് പറഞ്ഞു.

ആസിയാന്‍ കരാറിന്റെ ദൂഷ്യവശങ്ങളുടെ ഏറ്റവും വലിയ ഇരയാണ് കേരളം. കരാര്‍ പൊതുവിതരണ സമ്പ്രദായത്തെ പ്രതികൂലമായി ബാധിച്ചു. എന്നിട്ടും സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളാണ് കേരളത്തെ രക്ഷിച്ചത്-കാരാട്ട് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് 37 പൊതുമേഖല സ്ഥാപനങ്ങളില്‍ 32 എണ്ണത്തിനെയും ലാഭത്തിലാക്കാന്‍ ഇടതു സര്‍ക്കാരിന് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

പൊതുവിതരണ സമ്പ്രദായം ദുര്‍ബലപ്പെട്ടത് സാധാരണ ജനങ്ങളെ ബാധിച്ചു. ഉല്‍പാദനത്തിലൂന്നിയ വികസനത്തിലൂടെ കേരളം മുന്നോട്ടു പോകണം. വനിതകള്‍ക്ക് പ്രാധാന്യം നല്‍കണം- കാരാട്ട് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+