Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാറുകള്‍ക്കെതിരെ എന്‍എസ്എസ് പ്രമേയം

ചങ്ങനാശേരി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ എന്‍എസ്എസിന്റെ പ്രമേയം. മുന്നോക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടിയുള്ള ദേശീയ കമ്മീഷന്‍ ശിപാര്‍ശകള്‍ ഉടന്‍ നടപ്പിലാക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.

ചങ്ങനാശേരി പെരുന്നയില്‍ എന്‍എസ്എസ് ആസ്ഥാനത്ത് ചേര്‍ന്ന പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ആവശ്യമുന്നയിച്ചത്.

സംവരണവിഷയത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ കേന്ദ്രം കൈക്കൊണ്ടില്ലെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഇക്കാര്യം എന്‍എസ്എസ് ഗൗരവത്തോടെയാണ് കണക്കിലെടുക്കുന്നത്. എയ്ഡഡ് വിദ്യാഭ്യാസമേഖലയിലെ നയം കേരള സര്‍ക്കാര്‍ തിരുത്താന്‍ തയാറാകണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ മുന്നണികളോടുള്ള സമദൂരനയത്തില്‍ മാറ്റമില്ലെന്ന് പ്രമേയത്തില്‍ എന്‍എസ്എസ് വ്യക്തമാക്കി.

സമദൂരനയം ശക്തമായ ഒരു ആയുധമാണെന്നും അതില്‍ നിന്ന് മാറിച്ചിന്തിക്കേണ്ട ആവശ്യമില്ലെന്നും പ്രമേയത്തില്‍ വിലയിരുത്തി. ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയോട് അടുക്കുന്നത് സംഘടനയെ ശിഥിലമാക്കുന്നതിലേക്ക് നയിക്കുമെന്നും പ്രമേയത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+