കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോള്‍ വധം: രാജേഷും ഓംപ്രകാശും സാക്ഷികള്‍

  • By Lakshmi
Google Oneindia Malayalam News

Paul Muthoot
കൊച്ചി: കോളിളക്കം സൃഷ്ടിച്ച പോള്‍മുത്തൂറ്റ് വധക്കേസില്‍ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സി ജെ എം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

കേസുമായി ബന്ധപ്പെട്ട രണ്ടു കുറ്റപത്രങ്ങളാണ് സി ബി ഐ സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റപത്രങ്ങളിലൊന്ന് പോളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടതാണ്. തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ടതാണ് മറ്റൊന്ന്.

കേരളാ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതിനു സമാനമായി ക്വട്ടേഷന്‍ സംഘവുമായുള്ള വഴക്കിനിടയില്‍ കൈയ്യബദ്ധത്തെ തുടര്‍ന്നാണ് പോള്‍ മരിച്ചതെന്നാണ് സി ബി ഐയുടെയും കണ്ടെത്തല്‍. െ്രെകംബ്രാഞ്ച് എ എസ് പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്.

ഒന്നാം പ്രതി ക്വട്ടേഷന്‍ സംഘം തലവന്‍ ജയചന്ദ്രനും രണ്ടാം പ്രതി കാരി സതീശുമാണ്. ഓംപ്രകാശും പുത്തന്‍പാലം രാജേഷും സാക്ഷികളാണ്. 28 പേരെയാണ് പ്രതികളായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ഏഴുപേരെ മാപ്പുസാക്ഷികളാക്കി.

കൂട്ടുകാരുമൊത്ത് കാറില്‍ കുട്ടനാട്ടിലെ ചമ്പക്കുളത്തുള്ള മുത്തൂറ്റ് ഗ്രൂപ്പ്‌വക ഗസ്റ്റ്ഹൗസിലേക്ക് പോകുമ്പോള്‍ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ പൊങ്ങ ജ്യോതി ജങ്ഷനില്‍ വെച്ചായിരുന്നു പോള്‍ കൊലചെയ്യപ്പെട്ടത്.

മുത്തൂറ്റ് എം ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ എം ജി ജോര്‍ജിന്റെ മകനാണ് കൊല്ലപ്പെട്ട പോള്‍ എം ജോര്‍ജ്.

English summary
CBI has submitted the charge-sheet in connection with Muthoot scion Paul. M. George’s murder case before the Chief Judicial Magistrate Court, here.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X