ടീകോം സിഇഒ വരുന്നത് കള്ളുകുടിക്കാന്‍: വിഎസ്

ടീകോം സിഇഒ ഫരീദ് റഹ്മാന്‍ ദുബായ് സര്‍ക്കാരിന്റെ പ്രതിനിധിയായി ഇവിടെയെത്തി കള്ളുകുടിച്ച് ഉറങ്ങുകയാണെന്നാണ് വിഎസ് ആരോപിച്ചിരിക്കുന്നത്.
അവിടെനിന്നുള്ള വിവരങ്ങളൊന്നും ഇവിടെ ധരിപ്പിക്കുന്നില്ല. അതിനയാള്‍ക്ക് അവിടെ സമാധാനം പറയേണ്ടിവരുന്നു. അവിടത്തെ സാമ്പത്തിക മാന്ദ്യമൊക്കെ മറച്ചുവെക്കുകയാണയാള്‍.
ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായ എം.എ.യൂസഫലി അവിടത്തെ സര്‍ക്കാരിന്റെ പ്രതിനിധികളുമായി നേരിട്ട് ചര്‍ച്ച നടത്തുകയാണ്. അതുസംബന്ധിച്ച കാര്യങ്ങള്‍ ഒരാഴ്ചയ്ക്കകം അറിയാം-മുഖ്യമന്ത്രി പറഞ്ഞു.
ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് സ്വീകരിക്കുന്ന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications