Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കയില്‍ എച്ച്1ബി വിസ കെട്ടിക്കിടക്കുന്നു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വിദഗ്ധ ജോലിക്കായി വിദേശീയര്‍ക്ക് അനുവദിക്കുന്ന എച്ച്1 ബി വിസകള്‍ വര്‍ഷാവസാനമായിട്ടും അപേക്ഷകരില്ലാതെ കെട്ടിക്കിടക്കുന്നു. 11,000ത്തോളം വിസകളാണ് കെട്ടിക്കിടക്കുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നു.

അമേരിക്കയിലെ തൊഴില്‍ മേഖലയുടെ ആകര്‍ഷകത്വം കുറഞ്ഞതും വിസാ ഫീസ് വര്‍ധനയുമാണു ഇതിന് കാരണമായി കണക്കാക്കുന്നത്.

2010-11ല്‍ 65,000 എച്ച്1 ബി വിസയാണ് അമേരിക്ക അനുവദിച്ചത്. അതില്‍ 11,000 വിസ യോഗ്യരായ അപേക്ഷകുടെ അഭാവം മൂലം വിതരണം ചെയ്തിട്ടില്ലെന്ന് യു.എസ്. സിറ്റിസണ്‍ ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

മുന്‍ വര്‍ഷങ്ങളില്‍ എച്ച്1 ബി വിസയ്ക്കുള്ള അപേക്ഷകരുടെ എണ്ണം കൂടുതലായിരുന്നു. 65,000 എച്ച്1 ബി വിസയാണ് 2009ല്‍ അനുവദിച്ചത്. ഡിസംബര്‍ 21 ആയപ്പോഴേക്കും ഇവ മുഴുവന്‍ വിതരണം ചെയ്തിരുന്നു. 2008ല്‍ അപേക്ഷകരുടെ ബാഹുല്യംമൂലം ഏപ്രില്‍ ആയപ്പോഴേക്കും വിതരണം പൂര്‍ത്തിയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+