ജൂഹി ചാവ്‌ല നിത്യാനന്ദയുടെ അനുഗ്രഹം തേടിയെത്തി

ജൂഹി ചൌള, മാളവിക, രഞ്ജിത എന്നീ നടിമാരാണ് ലൈംഗികവിവാദത്തില്‍ അകപ്പെട്ട നിത്യാനന്ദയെ സന്ദര്‍ശിച്ചത്.
ഇവര്‍ ശനിയാഴ്ച നടന്ന ആന്ദോത്സവത്തില്‍ പങ്കെടുക്കുകയും സ്വാമിയെ ഒറ്റയ്ക്ക് കണ്ട് അനുഗ്രഹം വാങ്ങുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. എല്ലാവര്‍ഷവും ആനന്ദോത്സവത്തില്‍ പങ്കെടുക്കുന്നതിന് ഒട്ടേറെ ഭക്തര്‍ പങ്കെടുക്കാറുണ്ടെങ്കിലും ഇത്തവണ ഭക്തരുടെ എണ്ണത്തില്‍ കാര്യമായ കുറവ് ഉണ്ടായിരുന്നു.
നിത്യാനന്ദയും ഒരു തെന്നിന്ത്യന്‍ നടിയും തമ്മിലുള്ള അശ്ലീല വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഒട്ടേറെ തമിഴ്, ബോളിവുഡ് താരങ്ങള്‍ നിത്യാനന്ദയുടെ ഭക്തരാണെന്നകാര്യം പുറത്തുവന്നിരുന്നു.
നിത്യാനന്ദയ്‌ക്കെതിരെയുള്ള കേസില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനിടയില്‍ നിത്യാനന്ദ വിവാദത്തോടെ മോശമായ പ്രതിഛായ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.












Click it and Unblock the Notifications