ജെപിസി: പിന്നോട്ടില്ലെന്ന് എന്‍ഡിഎ

ശനിയാഴ്ച ചെയര്‍മാന്‍ എല്‍.കെ. അദ്വാനിയുടെ വസതിയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗത്തിലേതാണ് ഈ തീരുമാനം. യോഗത്തില്‍ പ്രക്ഷോഭം തുടരാന്‍ ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്നും നേരത്തേ നിശ്ചയിച്ചപ്രകാരം റാലികളും സമരങ്ങളും നടക്കുമെന്നും എന്‍ഡിഎ കണ്‍വീനര്‍ ശരത്‌യാദവ് അറിയിച്ചു.
2 ജി സ്‌പെക്ട്രം വിഷയത്തില്‍ പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കുന്നതിന് സ്പീക്കര്‍ മീരാകുമാര്‍ വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞ പശ്ചാത്തലത്തിലാണ് എന്‍ഡിഎ യോഗം വിളിച്ചത്.
പ്രതിപക്ഷ നേതാക്കളായ സുഷമാസ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, ഗോപിനാഥ് മുണ്ടെ, എസ്.എസ്. അലുവാലിയ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
എന്നാല്‍, പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം സ്തംഭിപ്പിക്കുമോ എന്ന ചോദ്യത്തിന് അതു പിന്നീട് തീരുമാനിക്കുമെന്നായിരുന്നു ശരത് യാദവ് പറഞ്ഞത്. ബജറ്റ് സമ്മേളനം സമാധാനപരമായി നടക്കണമെന്നാണ് എന്‍ഡിഎയുടെയും ആഗ്രഹം- അദ്ദേഹം പറഞ്ഞു.
2 ജി. സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത്, ആദര്‍ശ് ഹൗസിങ് സൊസൈറ്റി തുടങ്ങിയ അഴിമതിക്കേസുകള്‍ സംയുക്തമായി ജെപിസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ പൊതുയോഗങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കാനാണ് എന്‍ഡിഎയുടെ പരിപാടി.












Click it and Unblock the Notifications